തെ­ഹൽ­ക്കയെ­ രക്ഷി­ച്ചത് സോ­ണി­യാ­ ഗാ­ന്ധി­ : ജയ ജെ­യ്റ്റ്ലി­


ന്യൂഡൽഹി : അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിന്റെ രാജിയിൽ കലാശിച്ച ഒളിക്യാമറ ഓപ്പറേഷൻ നടത്തിയ തെഹൽക്കയെ രക്ഷിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ഇടപെട്ടതായി ആരോപണം. 

പ്രതിരോധ ഇടപാടുകളിലെ അഴിമതിയെ കുറിച്ച് തെഹൽക്കയുടെ വെളിപ്പെടുത്തലിനെ തുടർന്ന് പിന്നീട് അവർക്കെതിരെ നടന്ന അന്വേഷണം മരവിപ്പിക്കാൻ സോണിയ ഇടപെട്ടു എന്ന് സമതാപാർട്ടി മുൻ അദ്ധ്യക്ഷ ജയ ജെയ്റ്റ്ലിയുടെ ലൈഫ് എമംഗ് ദി സ്കോർപിയോൺസ്: മെമ്മോയേഴ്സ് ഒഫ് എ വുമൺ ഇൻ ഇന്ത്യൻ പൊളിറ്റിക്സ് എന്ന പുസ്തകത്തിലാണ് ആരോപിച്ചിരിക്കുന്നത്. ഇന്ന് പുസ്തകം പുറത്തിറങ്ങും. മന്ത്രിയുടെ രാജിയെ തുടർന്ന് തെഹൽക്കയുടെ സാന്പത്തിക സ്രോതസ് എന്താണെന്ന വിഷയത്തിൽ അന്വേഷണം നടന്നിരുന്നു. 

എന്നാൽ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താതിരിക്കാൻ അന്നത്തെ ധനകാര്യമന്ത്രി പി. ചിദംബരത്തിന് സർക്കാരിന്റെ ദേശീയ ഉപദേശക സമിതി ചെയർപേഴ്സണായിരുന്ന സോണിയ നിർദ്ദേശം നൽകുകയായിരുന്നുവെന്നും തെഹൽയ്ക്ക് നേരെ ഒരു തരത്തിലുള്ള അന്വേഷണവും പാടില്ലെന്നും 2004 സപ്തംബറിൽ എഴുതിയ കത്തിൽ സോണിയ ആവശ്യപ്പെട്ടതായി ജയ ജെയ്റ്റ്ലി അവകാശപ്പെടുന്നു. 

തെഹൽക്ക വിവാദം പുറത്ത് വന്നതോടെ ഫെർണാണ്ടസ് രാജിസന്നദ്ധത അറിയിച്ചെങ്കിലും അന്ന് കേന്ദ്രമന്ത്രിമാരായിരുന്ന എൽ.കെ അദ്വാനിയും ജസ്വന്ത് സിംഗും വിലക്കുകയായിരുന്നു. പിന്നീട് വാജ്പേയിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഫെർണാണ്ടസ് രാജിവെച്ചത്. 

ആയുധ ഇടപാടുകാരെന്ന വ്യാജേന എത്തിയ തെഹൽക്കയുടെ റിപ്പോർട്ടർമാരിൽ നിന്ന് അന്നത്തെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ബംഗാരു ലക്ഷ്മൺ കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പിന്നീട് ലക്ഷ്മണിനെ കോടതി ശിക്ഷിക്കുകയായിരുന്നു. പിന്നീട് ജയ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കുകയായിരുന്നു. സമതാ പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവെക്കാൻ വാജ്പേയി തന്നോട് ആവശ്യപ്പെട്ടത് കെട്ടുകഥയാണെന്നും ജയ ജെയ്റ്റ്ലി വ്യക്തമാക്കുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed