മതം : സമാധാനം, നിര്‍ഭയത്വം പഠന ക്യാംപും ചര്‍ച്ച സംഗമവും

കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കേന്ദ്ര ദഅ്വ വിംഗ് സംഘടിപ്പിക്കുന്ന ബസ്വീറ 17വെള്ളിയാഴ്ച (നവംബര്‍ 10) ഉച്ചയ്ക്ക് 1 മണി മുതല്‍ ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയത്തില്‍ നടക്കും. മതം : സമാധാനം, നിര്‍ഭയത്വം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ നേതൃത്വം നല്‍കും.
പഠന ക്യാംപില്‍ ആദില്‍ സലഫി, സി.കെ അബ്ദുല്ലത്തീഫ് എന്നിവര്‍ യഥാക്രമം ആത്മ വിശുദ്ധിയിലൂടെ ധന്യരാവുക, ഉള്‍കാഴ്ച പകരുന്ന ചരിത്ര മുഹുര്‍ത്തങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകളെടുക്കും. സംഗമത്തില്‍ ക്ലാസുകളെ അടിസ്ഥാനമാക്കി ക്വിസ്സ് മത്സരവും ഉണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 99060684, 67003822 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.