തമി­ഴ്‌നാ­ട്ടിൽ കനത്ത മഴ തു­ടരു­മെ­ന്ന് റി­പ്പോ­ർ­ട്ട് : മരണസംഖ്യ 12 ആയി­


ചെന്നൈ : തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണമായി പറയുന്നത്. കനത്ത മഴ തുടരുന്ന കാഞ്ചീപുരം, തിരുവല്ലൂർ‍ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മഴയെത്തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങൾ ഇതുവരെയും തുറന്നിട്ടില്ല. കൂടാതെ നിരവധി സർവ്വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. മിക്കയിടങ്ങലിലും ട്രെയിൻ, ബസ് സർവ്വീസുകൾ‍ പുനഃസ്ഥാപിച്ച് വരികയാണ്. 

എം.കെ.ബി നഗർ‍, മടിപ്പക്കം, കാരപ്പക്കം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്ന നിലയിലാണ്. മുഖ്യമന്ത്രി കെ. പളനിസ്വാമി, ഒ. പനീർശെൽ‍വം മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. 150 ഓളം വരുന്ന ദുരിതാശ്വാസ ക്യാന്പുകളിലായി പതിനായിരത്തോളം പേരാണ് കഴിയുന്നത്.  

അതേസമയം, തുടർച്ചയായി പെയ്യുന്ന മഴയിൽ ഇതുവരെ 12 പേർ മരിച്ചതായാണ് റിപ്പോർ‍ട്ടുകൾ. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.തിങ്കളാഴ്ച വരെ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ചയോടെയാണ് മഴ ശക്തിപ്രാപിച്ചത്.  

You might also like

  • Straight Forward

Most Viewed