ക​ള​ങ്കി​​­​​ത​രാ​​­​​യ നേ​​­​​താ​​­​​ക്ക​ൾ സ്ഥാ​​­​​ന​മൊ​​­​​ഴി​​­​​യ​ണം : രാ​​­​​ജ്നാ​ഥ് സിം​​​​ഗ്


മാണ്ധി : കളങ്കിതരായ രാഷ്ട്രീയ നേതാക്കളെല്ലാം സ്ഥാനങ്ങൾ രാജിവെക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ മാണ്ധിയിൽ ബി.ജെ.പി റാലിയിൽ പ്രസംഗിക്കുവേ മുഖ്യമന്ത്രി വീരഭദ്ര സിംഗിനെ ലക്ഷ്യമിട്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. ഒരു രാഷ്ട്രീയ പാർട്ടി നേതാവിനെതിരെ ആരോപണം ഉയർന്നാൽ, പ്രാഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴന്പുണ്ടെന്ന് തെളിഞ്ഞാൽ, നേതാക്കൾ നേതൃസ്ഥാനങ്ങളിൽനിന്ന് ഒഴിയണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞ മന്ത്രി എല്ലാ ആരോപണങ്ങളിൽനിന്നും കുറ്റവിമുക്തനാക്കപ്പെടുന്നതുവരെ ആ നേതാക്കൾ ഉന്നതസ്ഥാനങ്ങൾ ഏറ്റെടുക്കരുതെന്നും കൂട്ടിച്ചേർത്തു. 

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിട്ടും ഒരാൾക്ക് എങ്ങനെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ കഴിയുകയെന്നും, വീരഭദ്ര സിംഗിനെതിരായ അഴിമതി കേസുകൾ സൂചിപ്പിച്ചുകൊണ്ട് രാജ്നാഥ് സിംഗ് ചോദിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed