ജയലളിതയുടെ മരണം : പൊതുജനങ്ങൾക്കും പരാതികൾ നൽകാമെന്ന് അന്വേഷണ കമ്മീഷൻ

ചെന്നൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ പൊതുജനങ്ങൾക്ക് പരാതികളുണ്ടെങ്കിൽ നൽകാമെന്ന് അന്വേഷണ കമ്മീഷൻ. പോയസ് ഗാർഡനിൽ ജസ്റ്റിസ് അറുമുഗസ്വാമി തിങ്കളാഴ്ച തെളിവെടുപ്പ് നടത്തുമെന്നും അറിയിച്ചു.
മദ്രാസ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് എ. അറുമുഗസ്വാമിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിറ്റി രൂപീകരിച്ച് ജയലളിതയുടെ മരണം അന്വേഷിക്കുമെന്ന ഓർഡിനൻസ് കഴിഞ്ഞ ദിവസം തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ചിരുന്നു. മുന്‍പ് തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസ്വാമി, തന്റെ സർക്കാർ ജയളിതയുടെ മരണകാരണം വെളിച്ചത്തുകൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.
പല മാധ്യമങ്ങളും സംഘടനകളും ജയലളിതയുടെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരുന്നു.