മൊബൈൽ നന്പർ ആധാറുമായി ബന്ധിപ്പിക്കില്ല : കേ

കൊൽക്കത്ത : മൊബൈൽ നന്പർ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശത്തെ തള്ളി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്‍റെ മൊബൈൽ നന്പർ ആധാറുമായി ബന്ധിപ്പിക്കില്ലെന്നും അവർ തന്‍റെ നന്പർ റദ്ദാക്കട്ടെയെന്നും മംമ്ത പറഞ്ഞു. കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേന്ദ്രസർക്കാരിന്‍റെ ഗൂഢാലോചന ഇതിൽ മണക്കുന്നുണ്ടെന്നും മൊബൈൽ ചോർത്തുന്നതിനാണ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്.
ഭാര്യയും ഭർത്താവും സംസാരിക്കുന്നത് അവർക്ക് കേൾക്കണം. പൗരൻമാരുടെ അവകാശങ്ങളിലും സ്വകാര്യതയിലും കൈ കടത്താനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമം. ആരും മൊബൈൽ നന്പർ ആധാറുമായി ബന്ധിപ്പിക്കരുതെന്നും മംമ്ത ആവശ്യപ്പെട്ടു. രാജ്യത്ത് ബി.ജെ.പി ഏകാധിപത്യ ഭരണം അഴിച്ചുവിട്ടിരിക്കുകയാണ്. കേന്ദ്രത്തിനെതിരെ ആർക്കും സ്വരമുയർത്താൻ കഴിയില്ല. അതിന് ആരെങ്കിലും മുതിർന്നാൽ അവർക്കെതിരെ ആദായനികുതി, എൻഫോഴ്സ്മെന്‍റ് ഡയറ
ക്ടറേറ്റ്, സി.ബി.ഐ എന്നിവയെ കെട്ടഴിച്ചുവിടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡൽഹിയിൽ 'മിത്രോം..' എന്ന് സംബോധന ചെയ്തു തുടങ്ങിയാൽ ഇപ്പോൾ ജനങ്ങൾക്ക് പേടിയാണ്. ഇന്ത്യ കണ്ട വലിയ അഴിമതികളിലൊന്നാണ് നോട്ടുനിരോധനമെന്നും അവർ ആരോപിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ തുടങ്ങിയവരെല്ലാം നോട്ട് നിരോധനത്തെ വിമർശിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മംമ്ത ഇവർക്കെല്ലാം ഒന്നിച്ചു തെറ്റ് പറ്റുമോയെന്നും ചോദിക്കുന്നു.