യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സമ്മേളനം തുടങ്ങി

കൊല്ലം : യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം തുടങ്ങി. ഇതിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ബി മുകേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.മുകേഷ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബിനു തോമസ്, ട്രഷറർ ഐശ്വര്യ, സാം ഉമ്മൻ, ഡൊമിനിക് പോൾ എന്നിവർ പ്രസംഗിച്ചു. റിസർച് അക്കാദമി ഓഫ് ക്രിയേറ്റീവ് എക്സലൻസ് പ്രസിഡണ്ട് എം.സി.രാജിലൻ, റിട്ട. ലേബർ ഓഫിസർ എം.വി.ഹെൻട്രി എന്നിവർ ക്ലാസ് നയിച്ചു. ഇന്ന് ഉച്ചയ്ക്ക് പീരങ്കി മൈതാനത്ത് നിന്നും നഴ്സുമാരുടെ പ്രകടനം ചിന്നക്കട സി.എസ്.ഐ കൺവൻഷൻ സെന്ററിൽ പൊതു സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എം.ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡണ്ട് എം.മുകേഷ് അദ്ധ്യക്ഷത വഹിച്ചു.