ഡ്രൈവിംഗ് ലൈസൻസിന് ഇനി ആധാർ കാർഡ് നിർബന്ധം


ഹൈദരാബാദ് : ഡ്രൈവിംഗ് ലൈസൻസിന് ആധാർ കാർഡ് നിർബന്ധമാക്കി തെലുങ്കാന സർക്കാർ. ഇതു സംബന്ധിച്ച ഉത്തരവ് തെലുങ്കാന ട്രാൻസ്പോർട്ട് വകുപ്പ് പുറത്തിറക്കി.

ഇടക്കാലത്ത് ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു. എന്നാൽ വാഹന ഉടമകളുടെ വിവരങ്ങൾ വേഗത്തിൽ ലഭിക്കുന്നതിനുവേണ്ടി പദ്ധതി വീണ്ടും പ്രാബല്യത്തിൽ വരുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

വാഹനാപകടങ്ങൾ ഉണ്ടായാൽ ഡ്രൈവിംഗ് ലൈസൻസ് പരിശോധിച്ചു വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നും അപകടത്തിനിരയായവർക്ക് വേഗത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ കഴിയുമെന്നും തെലുങ്കാന ട്രാൻസ്പോർട്ട് വകുപ്പ് അവകാശപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed