നികുതി വെട്ടിപ്പ് കേസില്‍ മെസിയുടെ തടവുശിക്ഷ ശരിവച്ചു

മാഡ്രിഡ് : നികുതി വെട്ടിപ്പ് കേസില്‍ ഫുട്‌ബോൾ താരം ലയണല്‍ മെസിക്കു വിധിച്ചിരുന്നു തടവുശിക്ഷ സ്പാനിഷ് സുപ്രീം കോടതി ശരി വെച്ചു. കഴിഞ്ഞ ജൂലൈയില്‍ മെസിക്കും, പിതാവ് ജോര്‍ജ് മെസിക്കും 21 മാസം വീതം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ മെസി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. പണം സംബന്ധിച്ച കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് പിതാവും സെക്രട്ടറിയുമാണെന്നാണ് മെസി കോടതിയെ ബോധിപ്പിച്ചത്.
തടവ് ശിക്ഷ ലഭിച്ചെങ്കിലും മെസിക്ക് ജയില്‍വാസം അനുഭവിക്കേണ്ടി വരില്ല. പെയിനിലെ നിയമപ്രകാരം അക്രമരഹിത കേസുകള്‍ക്ക് രണ്ടു വര്‍ഷത്തിൽ താഴെ തടവ് വിധിച്ചാല്‍ ജയിലില്‍ പോകേണ്ട ആവശ്യമില്ല.
53 ലക്ഷം ഡോളര്‍ മെസിയും പിതാവും ചേര്‍ന്നു വെട്ടിച്ചതായാണ് റിപ്പോർട്ട്.