സ്വച്ഛ് ശക്തി ക്യാംപില്‍ നേരിടേണ്ടി വന്നഅനുഭവങ്ങളെ പറ്റി അശ്വതി


അഹമ്മദാബാദ്: ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി അഹമ്മദാബാദില്‍ വെച്ച് നടത്തുന്ന സ്വച്ഛ് ശക്തി ക്യാംപില്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് സാമൂഹ്യപ്രവര്‍ത്തകയും രാഷ്ട്രീയനേതാവുമായ അശ്വതി കെ.ടി. പരിപാടിയില്‍ പങ്കെടുക്കാനായി വയനാട്ടില്‍ നിന്നുമെത്തിയ മൂപ്പൈയ്‌നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാനത്ത് തലയില്‍ തട്ടമിട്ടതിനെ സംഘാടകര്‍ എത്തിര്‍ത്തതായി അശ്വതി പറയുന്നു. മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു അവരുടെ നിലപാടെന്ന് അശ്വതി പറയുന്നു. പരിപാടിക്കായി കയറുന്നതിന് മുന്‍പ് എല്ലാവരേയും പരിശോധിച്ചിട്ടാണ് വിട്ടത്. പരിശോധനക്കിടെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ശഹര്‍ബാനത്തിനെ സംഘാടകര്‍ തടഞ്ഞുനിര്‍ത്തുകയും തട്ടമിട്ട് പോകാന്‍ കഴിയില്ലെന്ന് പറയുകയുമായിരുന്നു.ഉടന്‍ തന്നെ അവര്‍ തട്ടം അഴിച്ച് കോഡിനേറ്ററുടെ കയ്യില്‍ കൊടുക്കുകയും ചെയ്തു. അതിന് ശേഷമാണ് താനുള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ ഇത് പെടുന്നത്. തുടര്‍ന്ന് തുടര്‍ന്ന് സ്ഥലം എസ്.പി യോട് പരാതിപ്പെടുകയും ഞങ്ങള്‍ക്ക് അനുകൂലമായി തീരുമാനമുണ്ടാവുകയും ചെയ്‌തെന്നും അശ്വതി പറഞ്ഞു. പിന്നീട് തട്ടമിട്ടുകൊണ്ടു തന്നെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും അശ്വതി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് പോലും തന്റെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ സ്വാതന്ത്രമില്ലാത്ത ഈ നാട്ടില്‍ വനിതാദിനം ആഘോഷിക്കുന്നതെന്തിനു വേണ്ടിയാണെന്നും അശ്വതി ചോദിക്കുന്നു. തുടക്കം മുതല്‍ ബി.ജെ.പിയുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള വേദിയായിട്ടാണ് പരിപാടിയെ ഉപയോഗിച്ചിരുന്നതെന്ന് അശ്വതി പറയുന്നു. 6000 വനിതാ പ്രതിനിധികള്‍ പങ്കെടുക്കുന്ന വനിതാദിനാഘോഷ വേദിയില്‍ കേരളത്തില്‍ നിന്നുള്ള ഒരു പ്രതിനിധിയെ അപമാനിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍മാണെന്നും അശ്വതികെ.ടി വ്യക്തമാക്കി. ഇന്ന് ഉച്ചക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയെ അഭിസംബോധന ചെയ്യുന്നത്. കേരളത്തില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റുമാരായ വനിതകളടങ്ങിയ 100 അംഗ ടീമിലെ അംഗമാണ് അശ്വതി കെ.ടി -

You might also like

  • Straight Forward

Most Viewed