ശരാശരി ഹിന്ദുവും മുസ്ലീമും ഒരുപോലെ: ജാവേദ് അക്തര്‍


കൊല്‍ക്കത്ത: ജീവിതത്തിലും ചിന്തയിലും ശരാശരി ഹിന്ദുവും മുസ്ലീമും ഒരുപോലെയാണെന്ന് കവി ജാവേദ് അക്തര്‍.' ശരാശരി ഹിന്ദുവും മുസ്ലീമും ഒരുപോലെയാണ്. എല്ലാ സമൂഹങ്ങള്‍ക്കും അവരുടെതായ ചില വിശ്വാസങ്ങളുണ്ടാകും. അവരുടെ സമൂഹമാണ് വലുതെന്ന തോന്നലും ഉണ്ടാകും. പക്ഷേ, മറ്റൊരു മതവിശ്വാസിയെ കൊന്നു കളയാനുള്ള പ്രവണത അവരില്‍ ഉണ്ടാകില്ല' കൊല്‍ക്കത്ത ലിറ്റററി മീറ്റില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.'വിവാഹം പോലുള്ള കാര്യങ്ങളില്‍ രണ്ട് സമൂഹങ്ങളും തമ്മില്‍ താരതമ്യങ്ങളുണ്ട്. വിഭജനം ഉണ്ടായപ്പോള്‍ ബംഗാളിലും പഞ്ചാബിലും ആളുകള്‍ സഹിച്ച ദുരിതങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്‍റെ വേര്‍തിരിവ് ഉണ്ടായിരുന്നില്ല' ജാവേദ് ഓര്‍മ്മിപ്പിച്ചു.

 

You might also like

  • Straight Forward

Most Viewed