മലയാളി ബിസിനസുകാരൻ പോലീസ് പിടിയിൽ

കൊച്ചി: എമിഗ്രേഷന്‍ പരിശോധനക്കിടെ ബാഗിലെന്താണെന്ന് ചോദിച്ച സുരക്ഷാ ഉദ്യോസ്ഥനോട് ബോംബെന്ന് തമാശ പറഞ്ഞതിന് മലയാളി ബിസിനസുകാരനെ പോലീസ് പിടികൂടി. ബംഗളൂരില്‍ ബിസിനസുകാരനായ എറണാകുളം കടവന്ത്ര സ്വദേശി മനോജാണ് (43)പിടിയിലായത്.
റിപ്പബ്ലിക് ദിനത്തില്‍ എയര്‍ ഏഷ്യ വിമാനം വഴി ബംഗളൂരിലേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം, കയ്യിലെ ബാഗില്‍ എന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോള്‍ ബോംബെന്ന് മറുപടി പറഞ്ഞതാണ് മനോജിനെ കുഴപ്പത്തിലാക്കിയത് . സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ വിമാനത്താവളത്തിലെ വിവിധ ഏജന്‍സികളെ വിവരമറിയിക്കുകയും അവര്‍ മനോജിനെ പരിശോധിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇയാളെ പൊലീസിന് കൈമാറി.