മ്യാൻമർ പ്രസിഡന്റ് ഇന്ന് ഇന്ത്യയിലെത്തും


ന്യൂഡൽഹി: മ്യാൻമർ പ്രസിഡന്റ് യു ടിൻച്യാവ് നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ക്ഷണം സ്വീകരിച്ചാണു ടിൻച്യാവ് ഇന്ത്യ സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു സന്ദർശനം. ബിഹാറിലെ ബോദ് ഗയാ, ആഗ്രയിലെ താജ്മഹൽ തുടങ്ങി ഇന്ത്യയിലെ ചരിത്രപരവും സാംസ്കാരികവുമായ സ്‌ഥലങ്ങൾ അദ്ദേഹം സന്ദർശിക്കും. ടിൻച്യാവിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്‌ഥരും ഇന്ത്യയിലെത്തും.

You might also like

Most Viewed