നിർത്താതെ കരഞ്ഞ കുഞ്ഞിനെ യുവതി ഭിത്തിയിലിടിച്ചു കൊലപ്പെടുത്തി

മുംബൈ: ഒന്നരവയസസ്സുകാരിയോട് രണ്ടാനമ്മയുടെ കൊടും ക്രൂരത. തുടര്‍ച്ചയായി കരഞ്ഞ കുഞ്ഞിനെ യുവതി ഭിത്തിയിലിടിച്ചു കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. അസുഖത്തെ തുടര്‍ന്ന് കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. ഇതില്‍ പ്രകോപിതയായ ഇവര്‍ കുട്ടിയ്ക്ക് ഭക്ഷണവും കളിപ്പാട്ടങ്ങളും നല്‍കിയെങ്കിലു കുഞ്ഞ് കരച്ചില്‍ തുടര്‍ന്നു. പ്രകോപിതയായ ഇവര്‍ കുട്ടിയുടെ തല ഒട്ടേറെ തവണ ഭിത്തിയിലിടിക്കുകയായിരുന്നു .ഗുരുതരപരിക്കേറ്റ കുട്ടി തത്ക്ഷണം മരിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് കുട്ടിയുടെ മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശി റെജിയ ഷെയ്ക്കിനെ പോലീസ് അറസ്റ്റുചെയ്തു. ഒരു വര്‍ഷം മുന്‍പാണ് അബ്ദുള്‍ എന്ന ബിസിനസുകാരന്റെ രണ്ടാം ഭാര്യയായി റെജിയ എത്തിയത്. ഭര്‍ത്താവിന്റെ കുട്ടികളെ ഒപ്പം താമസിപ്പിക്കുന്നതില്‍ തുടക്കം മുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഇവര്‍ പലപ്പോഴും കുഞ്ഞുങ്ങളെ ഒറ്റയ്ക്കിട്ട് ബന്ധു വീടുകളില്‍ പോയി താമസിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു വര്‍ഷം മുന്‍പാണ് അബ്ദുള്‍ ഇവരെ വിവാഹം കഴിച്ചത്.