മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങൾ പുറത്ത്


ന്യൂയോര്‍ക്ക് : അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങൾ പുറത്ത്. ന്യൂയോര്‍ക്ക് പോസ്റ്റ് പത്രത്തിലാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

മോഡലിംഗ് രംഗത്ത് സജീവമായിരുന്ന മെലാനിയയുടെ 1990-കാലഘട്ടത്തിൽ മെലാനിയ മോഡലിംഗ് രംഗത്ത് സജീവമായിരുന്നപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇവ.

മാന്‍ഹട്ടണില്‍ വെച്ച് നടന്ന ഫാഷൻ സെഷന്റെ ഭാഗമായെടുത്ത ചിത്രങ്ങൾ 1995ലാണ് ഫ്രഞ്ച് മാഗസിനായ മാക്‌സ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇവയാണ് ഇപ്പോൾ ന്യൂയോർക്ക് പോസ്റ്റ് പുന:പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്നാൽ ഇതൊന്നും പ്രശ്നമല്ലെന്ന മട്ടാണ് ട്രംപിന്. ഈ ചിത്രങ്ങള്‍ ട്രംപ് മെലാനിയയെ പരിചയപ്പെടുന്നതിന് മുന്‍പുള്ളതാണ്. മാത്രമല്ല യൂറോപ്പിൽ മോഡലിംഗിന്റെ ഭാഗമായി ഇത്തരം ചിത്രങ്ങൾ സാധാരണമാണെന്നും ട്രംപിന്റെ വക്താക്കൾ പറയുന്നു.

46-കാരിയായ മെലാനിയ 2005-ലാണ് ഡൊണാള്‍ഡ് ട്രംപിനെ വിവാഹം ചെയ്തത്. സ്ലൊവേനിയക്കാരിയായ ഇവർ യൂറോപ്പിലെ അറിയപ്പെടുന്ന മോഡലായിരുന്നു. പ്രമുഖ ഫാഷൻ മാഗസിനുകളുടെ കവര്‍ ഫോട്ടോകൾക്കുൾപ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി മെലാനിയ മോഡലായിട്ടുണ്ട്.

അടുത്തിടെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മെലാനിയ റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷൻ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. എന്നാല്‍ മെലാനിയയുടെ പ്രസംഗം മിഷേൽ ഒബാമയുടെ പ്രസംഗം അതേപടി കോപ്പിയടിച്ചെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് മെലാനിയ മാധ്യമശ്രദ്ധ നേടിയിരുന്നു.

You might also like

  • Straight Forward

Most Viewed