വൈറ്റ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമെന്ന് റിപ്പോർട്ട്

കൊച്ചി: മമ്മൂട്ടി നായകനായി എത്തിയ വൈറ്റ് 29നാണ് തിയറ്ററുകളില്‍ എത്തിയത്. പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച് വൈറ്റ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമാകുന്നുവെന്ന് തിയറ്ററുകളില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉദയ് ആനന്ദ് സംവിധാനം ചെയ്ത വൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കുന്ന എറോസ് ഇന്റര്‍നാഷ്ണലാണ്. ഹിമ ഖുറേഷി മമ്മൂട്ടിയുടെ നായികയായെത്തിയ വൈറ്റ് ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങളുണ്ടാക്കാതെ കടന്നുപോകുമെന്ന് ഉറപ്പായി. യുവനടന്മാരുടെ ചിത്രങ്ങള്‍ പോലും ആദ്യ ദിനം കരസ്ഥമാക്കുന്നത് കോടികളാണ്. എന്നാല്‍ മമ്മൂട്ടിയുടെ വൈറ്റ് തിയറ്ററുകളില്‍ നിന്ന് നേടിയത് 29 ലക്ഷം രൂപയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പരാജയ ചിത്രം അച്ഛാദിന്‍ നേടിയ 18 ലക്ഷം രൂപയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് വൈറ്റ്.
നിധിന്‍ രഞ്ജിപണിക്കര്‍ ഒരുക്കിയ കസബ സൂപ്പര്‍ ഹിറ്റായില്ലെങ്കിലും ബോക്‌സ് ഓഫീസില്‍ പണകിലുക്കം നടത്തിയ ചിത്രമാണ്. ആദ്യദിനം 2 കോടിക്ക് മുകളില്‍ കരസ്ഥമാക്കിയ കസബയുടെ പേരിലാണ് ഓപ്പണിംഗ് ഡേ റെക്കോര്‍ഡ് കളക്ഷന്‍ നിലവിലുളളത്. കസബ ഇറങ്ങി ഒരു മാസം തികയുന്നതിനും മുമ്പെ എത്തിയ വൈറ്റ് പക്ഷെ നിര്‍മ്മാതാവിന്റെ പോക്കറ്റ് കാലിയാക്കുമെന്ന് ഉറപ്പായി.