ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്ന സ്ത്രീകളെ വാഹനത്തിനൊപ്പം കത്തിക്കുമെന്ന് ഭീഷണി

ശ്രീനഗര്‍: ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്ന സ്ത്രീകളെ വാഹനത്തിനൊപ്പം കത്തിമെന്ന ഭീഷണിയുമായി കാശ്മീരില്‍ പോസ്റ്ററുകള്‍. സാങ്ബാസ് അസോസിയേഷന്റെ പേരിലാണ് ശ്രീനഗറില്‍ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. പോരാട്ടം അവസാനിപ്പിക്കുന്നതുവരെ വ്യപാരസ്ഥപങ്ങളും ബാങ്കുകളും തുറക്കരുതെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്. മുന്നറിയിപ്പുകള്‍ അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകാനും പോസ്റ്ററില്‍ പറയുന്നു. പ്രാര്‍ഥനകള്‍ക്കുശേഷം മുദാവാക്യങ്ങള്‍ മുഴക്കാന്‍ മോസ്‌ക് കമ്മിറ്റികളോട് പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റര്‍ പതിപ്പിച്ചവരെക്കുറിച്ച്പോ ലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.