സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു

മലപ്പുറം : സംസ്ഥാനപാതയിൽ ചങ്ങരംകുളത്തിനു സമീപം ചിയ്യാനൂർ പാടത്ത് സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. ചങ്ങരംകുളം ചേമ്പിലക്കാട്ടിൽ ഖാലിദിന്റെ മകൻ മുഹമ്മദ് നാസിൽ (19) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഒരു കാറിൽ തട്ടിയശേഷമാണു ബൈക്കിൽ ഇടിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. രോഷാകുലരായ പ്രദേശവാസികൾ പാതയിൽ സ്വകാര്യ ബസ്സുകൾ തടയുന്നു. കഴിഞ്ഞയാഴ്ചയും ഇവിടെ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. കുന്നംകുളം പഴഞ്ഞി എംഡി കോളജ് വിദ്യാർഥിയാണു മരിച്ചത്. ഖാലിദിന്റെ ഉടമസ്ഥതയിലുള്ള പമ്പിൽനിന്നു പെട്രോൾ അടിച്ചശേഷം റോഡിലേക്ക് ഇറങ്ങവെയാണു മകൻ നാസിൽ അപകടത്തിൽപ്പെട്ടത്.