‘വെയര്‍ ഹെല്‍മറ്റ്, ഗെറ്റ് പെട്രോള്‍, ബീ സേഫ്’ പരിപാടിക്ക് തുടക്കം കുറിച്ചു


കൊച്ചി: ഹെല്‍മറ്റ് ധരിച്ചെത്തുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് മാത്രം പെട്രോള്‍ എന്ന പദ്ധതിക്ക് ഇന്ന് തുടക്കം. മോട്ടോര്‍ വാഹന വകുപ്പിന്‍റേതാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ കൊച്ചിയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. 

രാവിലെ പത്തിന് ഇരുന്പനം ഭാരത് പെട്രോളിയം കോര്‍പറേഷന്‍ പന്പിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി പങ്കെടുത്തു.
ഹെല്‍മറ്റില്ലെങ്കില്‍ പന്പുകളില്‍ നിന്ന് പെട്രോള്‍ നല്‍കില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്‍റെ ആദ്യ തീരുമാനമെങ്കിലും ഇതിന് നിയമ പരിരക്ഷ ഇല്ലാത്തതിനാന്‍ ആദ്യപടിയായി ബോധവത്കരണത്തിന് തീരുമാനിക്കുകയായിരുന്നു.
നിയമ പരിഷ്കരണം നടപ്പാക്കിയശേഷം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed