മാധ്യമങ്ങളെ തടയാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ജഡ്ജി

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയിലെത്തുന്ന മാധ്യമപ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ജില്ലാ ജഡ്ജിയുടെ വിശദീകരണം. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഫോണിലൂടെയാണ് ജഡ്ജി വിശദീകരണം നല്‍കിയത്. മാവോയിസ്റ്റ് രൂപേഷിനെ ഹാജരാക്കുന്നതിനാല്‍ സുരക്ഷ കൂട്ടാനാണ് പൊലീസിനോട് നിര്‍ദേശിച്ചത്. ഒബി വാനുകള്‍ കോടതി പരിസരത്തു നിന്നു നീക്കാനും ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജഡ്ജിയുടെ നിർദ്ദേശത്തെ തുടർന്നാണ് മാധ്യമ പ്രവർത്തകരെ തടഞ്ഞതെന്ന് ജില്ലാ പോലീസ് കമ്മീഷണർ ഉമാ ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയുറപ്പെന്നും അവർ പറഞ്ഞു.
ഇതോടെ മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്തു വിലക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്ത പൊലീസ് നടപടി തികച്ചും അക്രമപരമായിരുന്നെന്നു തെളിഞ്ഞു. കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ജില്ലാ ജഡ്ജി നിര്‍ദേശിച്ചിരുന്നതായി പൊലീസ് അവകാശപ്പെട്ടിരുന്നു. ഈ വാദം മുന്‍നിര്‍ത്തിയാണ് മാധ്യമപ്രവര്‍ത്തകരെ തടയുകയും ഷര്‍ട്ടിനു കുത്തി പിടിച്ചും അധിക്ഷേപ വാക്കുകള്‍ പറഞ്ഞും കോടതിയില്‍ തടയുകയും പിന്നീട് അറസ്റ്റു ചെയ്യുകയും ചെയ്തത്.