സംവിധായകൻ കമലിനെ ഗൂഗിൾ കൊന്നു


കൊച്ചി : ലോകത്തെ ഏറ്റവും വലിയ ഇന്‍റർനെറ്റ് സെർച്ച് എഞ്ചിനായ ഗൂഗിളിൽ കമൽ എന്ന് ഇംഗ്ലീഷിൽ സെർച്ച് ചെയ്യുമ്പോൾ പ്രശസ്ത സംവിധായകൻ മരിച്ചതായാണ് കാണിക്കുന്നത്. വലതു ഭാഗത്താണ് അടിസ്ഥാന വിവരങ്ങളുടെ കൂടെ കമൽ ഡൈഡ് മുംബൈ എന്ന് കാണിക്കുന്നത്.1957 നവം‌ബർ 28 ന് കൊടുങ്ങല്ലൂരിലെ മതിലകത്ത് അബ്ദുൾ മജീദിന്റെയും സുലൈഖയുടെയും മകനായാണ് കമലിന്റെ ജനനം.
കഴിഞ്ഞയാഴ്ച ഗൂഗിളിൽ ടോപ്പ് ടെൻ ക്രിമിനൽസ് എന്ന് തെരഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഗൂഗിളിന് കോടതി നോട്ടീസ് നൽകിയിരുന്നു. അഭിഭാഷകൻ സുശീൽകുമാർ മിശ്ര സമർപ്പിച്ച ഹർജിയിലാണ് കോടതി ഗൂഗിൾ സിഇഒയ്ക്കും ഗൂഗിൾ മേധാവിക്കും ഗൂഗിളിന്‍റെ ഇന്ത്യൻ മേധാവിക്കും അലഹാബാദ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed