ലിബിയയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളി മോചിതനായി

ന്യൂഡൽഹി : ലിബിയയിൽ അജ്ഞജാതർ തട്ടിക്കൊണ്ട് പോയ കോഴിക്കോട് പേരാമ്പ്ര സ്വദേശി റെജി ജോസഫ് മോചിതനായി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാർച്ചിലാണ് ട്രിപ്പോളിയിൽ ഐടി ഉദ്യോഗസ്‌ഥനായിരുന്ന റെജിയേയും മൂന്ന് സഹപ്രവർത്തകരെയുമാണ് അജ്‌ഞാത സംഘം തട്ടികൊണ്ടുപോയത്. റെജിക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും ലിബിയൻ പൗരന്മാരായിരുന്നു. താമസ സ്‌ഥലത്തു നിന്ന് ജോലിക്കു പോയ റെജിയെ ജോലി സ്‌ഥലത്തു നിന്നാണ് തട്ടികൊണ്ടുപോയത്.
തുടർന്ന് സംസ്‌ഥാന സർക്കാരും, എംപിമാരും ഇടപെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയം ഇടപെട്ടാണ് റെജിയെ മോചിപ്പിച്ചിരിക്കുന്നത്.