ബ്രെക്സിറ്റ്: സ്വർണ്ണ വില ഉയരാൻ സാധ്യത


മുംബൈ: യൂറോപ്യന്‍ യൂണിയന്‍ വിടാനുളള ബ്രിട്ടന്റെ തീരുമാനം സ്വര്‍ണ വിപണിയെ കാര്യമായി ബാധിച്ചേക്കും. ഈ വര്‍ഷം മുഴുവന്‍ സ്വര്‍ണ വില ഉയര്‍ന്ന് നില്‍ക്കാന്‍ ബ്രെക്സിറ്റ് കാരണമാകും. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് സ്വര്‍ണത്തിന് രാജ്യാന്തരതലത്തില്‍‍ വില ഉയരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഔണ്‍സിന് 1310 ഡോളര്‍ മുതല്‍ മുതല്‍ 1320 വരെ ഉണ്ടായിരുന്ന സ്വര്‍ണം ഇന്നലെ വീണ്ടും 45 ഡോളര്‍ കൂടി ഔണ്‍സിന് 1,355 ഡോളറായി വര്‍ധിച്ചു. വില കുത്തനെ കൂടിയ സാഹചര്യത്തില്‍ വില്‍പ്പന മേഖലയില്‍ ഇടിവുണ്ടായിത്തുടങ്ങി. വില കൂടുന്ന സാഹചര്യത്തില്‍ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായ സ്വര്‍ണ നിക്ഷേപകരും പിന്‍വലിച്ചു തുടങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed