നരേഷ് യാദവിനെതിരെ എഫ്.ഐ.ആര്‍


പഞ്ചാബ്: വിശുദ്ധ ഖുര്‍ആനെ അപമാനിച്ച സംഭവത്തില്‍ മെഹ്റോലിയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവിനെതിരെ എഫ്.ഐ.ആര്‍. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്‍റെ ത്രിദിന പഞ്ചാബ് സന്ദര്‍ശനം ഇന്ന്‍ തുടങ്ങാനിരിക്കെയാണ് പാര്‍ട്ടിക്ക് തിരിച്ചടിയാകാവുന്ന ഈ സംഭവം ഉണ്ടായത്.

വിശുദ്ധഗ്രന്ഥത്തെ അപമാനിച്ച സംഭവത്തിലെ സൂത്രധാരന്‍ വിജയ്‌ കുമാറിന്‍റെ മൊഴിയില്‍ നരേഷ് യാദവ് പറഞ്ഞതനുസരിച്ചാണ് താന്‍ ഈ പ്രവര്‍ത്തി ചെയ്തതെന്നും, ഇതിനായി യാദവ് തനിക്ക് 1-കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായും പറഞ്ഞതനുസരിച്ചാണ് ഇപ്പോള്‍ സംഗ്രൂര്‍ പോലീസ് എഫ്.ഐ.ആര്‍ തയാറാക്കിയിരിക്കുന്നത്.

ഈ സംഭവുമായി ബന്ധപ്പെട്ട് വിജയ്‌ കുമാര്‍, നന്ദ് കിഷോര്‍ ഗോള്‍ഡി, ഗൗരവ് എന്നിങ്ങനെ മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദീനാനഗറിലും പത്താന്‍കോട്ടിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് താന്‍ ഈ പ്രവര്‍ത്തിക്ക് മുതിര്‍ന്നതെന്ന്‍ വിജയ്‌ കുമാര്‍ പറഞ്ഞതായും പോലീസ് അവകാശപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed