പിറവി...

കവിത - സിബി ശ്രീമോൻ
ക്രോധാഗ്നിയിൽ പൊട്ടിച്ചിതറിയ അക്ഷരച്ചില്ലുകൾ
നിശയുടെ സഞ്ചാരിയായി ഞാനും ഒപ്പം കൂടി
ചീഞ്ഞ സംസ്കാരങ്ങൾ ഞെരിഞ്ഞമർന്നു
തൂലിക തൻ കീഴെ.
പുലരി പിറക്കുവാൻ ബാക്കി നിൽക്കുന്നു
മേശമേൽ നിന്നും തൂലിക പതിയെ നിലത്തെന്ന പോൽ
ചുരുൾ മൂടിയ കടലാസുകൾ അങ്ങിങ്ങായി
നിറഞ്ഞ കുപ്പികൾ ഒഴിഞ്ഞ മട്ടിൽ നിശബ്ദമായി
നിമിഷനേരമന്യേ പുലരി എൻ കവിതയാൽ പിറവികൊണ്ടു.
അന്നേരം ചാരത്ത് മുഷിഞ്ഞ കുപ്പായ കീശ നിരാശ വിതറുന്നു
ഒരുപക്ഷേ നിലത്തുരുളും തൂലികമേൽ ആകാം....