വിജയ് മല്യ ബ്രിട്ടനിലെന്ന് റിപ്പോർട്ട്

ഡൽഹി: 9000 കോടി രൂപയുടെ വായ്പകൾ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യ വ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്യ ബ്രിട്ടനിലുള്ള തന്റെ എസ്റ്റേറ്റിൽ സുഖ ജീവിതം നയിക്കുന്നതായി റിപ്പോർട്ട്. വടക്കൻ ലണ്ടനിൽ നിന്നും അരമണിക്കൂർ യാത്ര ചെയ്താൽ മല്യയുടെ ഈ 30 ഏക്കറുള്ള വമ്പൻ എസ്റ്റേറ്റിലെത്താം. അടുത്ത ദിവസങ്ങളായി ഇവിടെ നിരവധി വിരുന്നുകാർ വന്നു പോകുന്നുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. കടം കയറി നാടുവിട്ടതാണെങ്കിലും മല്യ ലണ്ടനിൽ ആഘോഷ ജീവിതമാണ് നയിക്കുന്നത് എന്നാണ് പ്രമുഖ ദേശീയ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.