കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ബി.ജെ.പി മാര്‍ച്ച്

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സി.പി.എം നേതാവ് പി.ജയരാജനെ പാര്‍പ്പിച്ചിരിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ബി.ജെ.പി തിങ്കളാഴ്ച മാര്‍ച്ച് നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒത്താശയോടെയാണ് ജയരാജനെ കണ്ണുര്‍ ജയിലില്‍ പാര്‍പ്പിച്ചരിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
അതേസമയം, ജയരാജനെ സി.ബി.ഐ എസ്.പിയുടെ നേതൃത്വത്തിലയുള്ള സംഘം രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണ്. ജയിലില്‍ തയ്യാറാക്കിയ പ്രത്യേക മുറിയിലാണ് ചോദ്യം ചെയ്യല്‍. മുറിയില്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം സി.ബി.ഐ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യംചെയ്യലിനെ രഹസ്യ സ്വഭാവത്തെ ഇത് ബാധിക്കുമെന്നും കോടതി ഉത്തരവിന്റെ ലംഘനമാണെന്നും സി.ബി.ഐ വ്യക്തമാക്കി.