യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്: അഞ്ചു പേർ അറസ്റ്റിൽ

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സ്നാപ്ഡീല്‍ ജീവനക്കാരി ദീപ്തി സരണയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ് ചെയ്തു. സംഭവത്തിന്റെ ആസൂത്രകന്‍ മനോരോഗിയായ ദേവേന്ദ്ര എന്നയാളാണ്. ഹരിയാനയിലെ സോനപാത് സ്വദേശിയായ ഇയാള്‍ക്കു ക്രിമിനല്‍ പശ്ചാത്തലമുള്ളതായും പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിനു രണ്ടു ദിവസത്തിനു ശേഷം ദീപ്തി രക്ഷപ്പെട്ടിരുന്നു. ദീപ്തിയുടെ കുടുംബ സുഹൃത്താണ് ദേവേന്ദ്ര. യുവതിയെ വിവാഹം ചെയ്യാന്‍ ദേവേന്ദ്ര ആഗ്രഹിച്ചിരുന്നു. ഇതാണ് ദീപ്തിയെ തട്ടിക്കൊണ്ടുപോകാന്‍ ഇയാളെ പ്രേരിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 10നാണ് വൈശാലി സ്വദേശിനിയായ ഐടി പ്രഫണല്‍ ദീപ്തി സരണയെ തട്ടിക്കൊണ്ടുപോയത്. ഗുഡ്ഗാവില്‍ ജോലിചെയ്യുന്ന ഇവര്‍ വീട്ടിലേക്കു മടങ്ങിവരുമ്പോഴാണു സംഭവം. വൈശാലി മെട്രോ സ്റേഷനില്‍ എത്തിയ ദീപ്തി ഗാസിയാബാദ് ബസ്സ്റാന്‍ഡിലേക്കു ഓട്ടോറിക്ഷ വിളിച്ചു. എന്നാല്‍ ഗാസിയാബാദിനുള്ള വഴിയില്‍നിന്നു മാറി ഓട്ടോ സഞ്ചരിച്ചപ്പോള്‍ ഇവര്‍ ബഹളംവച്ചു. മാതാപിതാക്കളെ ഈ സമയം ഫോണില്‍ വിളിച്ചു വിവരം പറയുകയും ചെയ്തു. എന്നാല്‍ സംസാരിക്കുന്നതിനിടെ വിളി മുറിഞ്ഞു. ഇതോടെ മാതാപിതാക്കള്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. പിന്നീട് ഫെബ്രുവരി 12നു ദീപ്തിയെ പ്രതികള്‍ റെയില്‍വേ സ്റേഷനില്‍ ഇറക്കിവിടുകയായിരുന്നു. ട്രെയിനില്‍ കയറി രക്ഷപ്പെട്ട ദീപ്തി ഉടന്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.