ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ 'ക്യാ ബോൽതീ പബ്ലിക്' കാമ്പയിനുമായി സി.ജെ.പി
ഷീബ വിജയൻ
കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനായി 'ക്യാ ബോൽതീ പബ്ലിക്' എന്ന ദേശീയ കാമ്പയിൻ ആരംഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എൻട്രൻസ് കോച്ചിങ് കേന്ദ്രങ്ങളിലും ഈടാക്കുന്ന ഭീമമായ ഫീസുകളും ഡൊണേഷനുകളും നിയന്ത്രിച്ച് വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങൾ കൊണ്ടുപോകാനാണ് ആദ്യഘട്ടത്തിൽ ശ്രമിക്കുന്നത്.
വിദ്യാഭ്യാസം വെറുമൊരു ബിസിനസായി മാറുന്നതിനെതിരെ പ്രതികരിച്ച അദ്ദേഹം, ഡോ. ബി.ആർ. അംബേദ്കറുടെ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടി സാമ്പത്തിക ഭാരമില്ലാതെ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വ്യക്തമാക്കി.
്േന്േ്േ്േ

