മുഖക്കുരു മായാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

ഇന്‍ഡോര്‍: മുഖക്കുരു മായാത്തതില്‍ മനംനൊന്ത് എം.എസ്.സി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. നിധി എന്ന 22കാരിയാണ് മുഖക്കുരു മായത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തത്. മുഖക്കുരു മായാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് നിധിയുടെ മാതാപിതാക്കള്‍ അറിയിച്ചു.മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഗായത്രി നഗറിലാണ് നിധിയും മാതാപിതാക്കളും താമസിച്ചിരുന്നത്. പെണ്‍കുട്ടി സള്‍ഫസ് ഗുളികള്‍ കഴിച്ചാണ് ആത്മഹത്യ ചെയ്‌തത്. നിധി ഛര്‍ദ്ദിക്കുന്നത് കണ്ട മാതാപിതാക്കള്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രദേശത്തെ സ്വകാര്യ ആശുപത്രിയായ മൈ ഹോസ്‌പിറ്റലില്‍ വച്ചാണ് നിധി മരിക്കുന്നത്. മകള്‍ പലപ്രാവശ്യം മുഖക്കുരുവിനെ ചൊല്ലി വഴക്കിട്ടിട്ടുണ്ടെന്നും ഇത് പ്രകാരം പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും നിധിയുടെ പിതാവ് അത്മാരന്‍ മല്‍വിയ പറഞ്ഞു.