കാമുകിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സബ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: കാമുകിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സബ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തു..ഡൽഹിയിലെ ദ്വാരകയിലെ സബ് ഇൻസ്പെക്ടർ വിജേന്ദ്ര ബിഷ്ണോയിയാണ് മുൻ മാധ്യമപ്രവർത്തകയായിരുന്ന നികിതയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ചത്. ഭർത്താവുമായി വേർപ്പെട്ട് താമസിക്കുന്ന നികിതയുമായി ഇൻസ്പെക്ടർ വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. കഴിഞ്ഞ മുന്നു വർഷമായി ഇവർ തമ്മിൽ സ്നേഹബന്ധത്തിലായിരുന്നു.ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് കൊല്ലപ്പെട്ട നികിതയുടെ ആവശ്യം വിജേന്ദര്‍ അംഗീകരിച്ചില്ല. വീണ്ടും ഇതേ ആവശ്യവുമായി എത്തിയതോടെയാണ് നികിതയെ വിജേന്ദര്‍ കൊലപ്പെടുത്തിയത്.
ബിഷ്ണോയിയുടെ ആവശ്യപ്രകാരം പാർക്കിലെത്തിയ നികിതയുമായി സംസാരിച്ചുകൊണ്ടിരിക്കവെയാണ് ഇയാൾ വെടിയുതിർത്തത്. നികിതയുടെ നെഞ്ചിലും വയറിലും സർവീസ് റിവോൾവർ ഉപയോഗിച്ചാണ് വെടിയുതിർത്തത്. ആളുകൾ ഓടിക്കൂടിയ ഉടനെ ഇയാൾ സ്വയം വെടിവെച്ചു. ഇയാളുടെയും നെഞ്ചിലും വയറിലുമാണ് വെടിയേറ്റത് തുടർന്ന് ഇരുവരെയും എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപ്രിയിലെത്തുമ്പോഴേക്കും നികിത മരിച്ചിരുന്നു.ട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ വിജേന്ദറിനെ എയിംസ് ആശുപത്രിയിലെ ട്രോമാസെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു