സൈക്കിളിൽ ടാങ്കർലോറിയിടിച്ച് ബീഹാർസ്വദേശി മരിച്ചു

കൊച്ചി: സൈക്കിളിൽ ടാങ്കർലോറിയിടിച്ച് കൊച്ചിയിൽ ബീഹാർസ്വദേശി മരിച്ചു. രാവിലെ ചക്കരപ്പറമ്പ് ഹോളിഡേ ഇൻ ഹോട്ടലിന് സമീപം ഉണ്ടായ അപകടത്തിൽ ബീഹാർ സ്വദേശിയായ റീത്തുവാണ് മരിച്ചത്.
പാലാരിവട്ടത്ത് നിന്ന് വൈറ്റില ഭാഗത്തേയ്ക്ക് പോയ ടാങ്കർ ലോറിയാണ് സൈക്കിളിൽ ഇടിച്ചത്. മൂന്നുവർഷമായി പാലാരിവട്ടത്ത് ഒരു കടയിൽ ജോലിചെയ്ത് വരുകയായിരുന്നു മരിച്ച ബിഹാർ സ്വദേശി.