ബിജെപിയുമായുള്ള ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പിലേക്ക് പോകാമെന്ന് ഒമര്‍ അബ്ദുള്ള

പിഡിപി ബിജെപിയുമായുള്ള ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പിലേക്ക് പോകാമെന്ന് മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ബിജെപിയുമായുള്ള സഖ്യത്തില്‍ കുറ്റബോധം തോന്നുന്നുണ്ടെങ്കില്‍ ജനവിധി എന്തെന്നറിയാന്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ബിജെപിയുമായുള്ള ബന്ധം തുടരേണ്ടതില്ലെന്നാണ് പിഡിപിയിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്നലെ ചേര്‍ന്ന പിഡിപി കോര്‍ കമ്മറ്റി മെഹ്ബൂബ മുഫ്തിയെ ചുമതലപ്പെടുത്തി.
അതിനിടെ ബിജെപിയുമായി സഖ്യത്തിന് തയ്യാറാണെന്ന പ്രസ്താവന നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല തിരുത്തി. പ്രതിപക്ഷത്തിരിക്കാനാണ് നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവനയെ തളളി മകന്‍ ഉമര്‍ അബ്ദുള്ള രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ മലക്കം മറിച്ചില്‍.