മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു. വിവിധ മോഡലുകള്‍ക്കായി 12,000 രൂപ വരെയാണ് വര്‍ധന.
ഹോണ്ട, ടൊയോട്ട കിര്‍ലോസ്കര്‍, ടാറ്റാ, സ്കോഡ എന്നീ കമ്പനികള്‍ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മാരുതി സുസുക്കിയും കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.
മാരുതിയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലായ ആള്‍ട്ടോ 800 മുതല്‍ എസ് ക്രോസിന് വരെ 1000 മുതല്‍ 4000 വരെ വില വര്‍ധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതോടൊപ്പം ഈയിടെ പുറത്തിറക്കിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയ്ക്കും വില വര്‍ധിക്കും.
5000 മുതല്‍ 12,000 വരെയാകും വര്‍ധനവ്. ഹോണ്ട ഈയിടയാണ് വാഹനങ്ങള്‍ക്ക് 10,000 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. സ്കോഡ തങ്ങളുടെ വാഹനങ്ങള്‍ക്ക് 33,000 വരെയും ടൊയോട്ട 31,500 വരെയും ടാറ്റാ 20,000 രൂപ വരെയും വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു.