നടന്‍ രാജേഷ് വിവേക് അന്തരിച്ചു

മുംബൈ: നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ബോളിവുഡ് നടൻ രാജേഷ് വിവേക് (66) അന്തരിച്ചു. ഹൈദ്രാബാദിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഒരു തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാനായി ഹൈദ്രാബാദില്‍ എത്തിയതായിരുന്നു രാജേഷ്.
1978ല്‍ ശ്യാം ബെനഗലിന്റെ ജുനൂണ്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. ലഗാൻ, സ്വദേശ്, ജോഷില, ഭൂത് അങ്കിള്‍, വാട്ട് ഈസ് യുവര്‍ രാശി, അഗ്നിപഥ്, വീരാണ, സണ്‍ ഓഫ് സര്‍ദാര്‍, ജോധ അക്ബര്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ രാജേഷ് വിവേക് അഭിനയിച്ചു. 1949 ജനുവരി 31ന് ഉത്തര്‍പ്രദേശിലെ ജൌന്‍പുരിലായിരുന്നു ജനനം.