ബ്രഹ്മപുരം എല്‍.എന്‍.ജി പദ്ധതിക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ല

തിരുവനന്തപുരം: ബ്രഹ്മപുരം വൈദ്യുതി നിലയം ലിക്വിഫൈഡ് നാചുറല്‍ ഗ്യാസ് (എല്‍.എന്‍.ജി) പദ്ധതിയിലേക്ക് മാറ്റുന്നതിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ല. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ബ്രഹ്മപുരത്ത് കേടായ രണ്ട് ഡീഡല്‍ ജനറേറ്ററുകള്‍ മാറ്റി പകരം വാതകം ഉപയോഗിച്ചുള്ള ജനറേറ്ററുകളിലേക്ക് മാറാന്‍ കെ.എസ്.ഇ.ബി കമ്മിഷന്റെ അനുമതി തേടിയത്.
എല്‍.എന്‍.ജി വഴി ഉത്പാദിപ്പിക്കുന്ന വൈദ്യൂതിക്ക് ഉപഭോക്താക്കളില്‍ നിന്ന് യൂണിറ്റിന് 12.43 രൂപ ഈടാക്കേണ്ടിവരുമെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗമുള്ള സമയത്തു പോലും കേന്ദ്രപൂളില്‍ നിന്ന് യൂണിറ്റിന് അഞ്ചു രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമാകുമ്പോള്‍ അധിക ബാധ്യത വരുത്തുന്ന എല്‍.എന്‍.ജി പദ്ധതി ബാധ്യതയാകും.
കൂടാതെ, ആഭ്യന്തര വിപണിയില്‍ നിന്ന് എല്‍.എന്‍.ജി ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇറക്കുമതിക്കായി വന്‍ തുക ചെലവഴിക്കേണ്ടിവരുമെന്നും കമ്മിഷന്‍ പറയുന്നു.