ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷം തുളുമ്പുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

ന്യൂ ഡല്ഹി: ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷം തുളുമ്പുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും പാകിസ്ഥാനും സൗദിയുമെന്ന് റിപ്പോര്ട്ട്. അതെ സമയം ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യം കൊളംബിയയും അരക്ഷിതാവസ്ഥയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഇറാഖുമെന്നാണ് 'വിൻ ഗാലപ്പ് ഇന്റർനാഷണൽ അസ്സൊസിയേഷന്റെ' നേതൃത്വത്തിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ധനവും ജനസംഖ്യയും ഒന്നുമല്ല ഒരു രാജ്യത്തിന്റെ സന്തോഷത്തിന് കാരണമെന്ന് കാണിക്കുന്നതാണ് റിപ്പോര്‍ട്ട്. മുൻപ് സ്വിറ്റ്സെർലന്റായിരുന്നു ഈ പട്ടികയിൽ മുൻപിൽ നിന്നത്.അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജെഫ്രി സാച്ച്‌സും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് പ്രോഗ്രാം മേധാവിയായ റിച്ചാര്‍ഡ് ലേയ്‌നാര്‍ഡും ചേര്‍ന്നായിരുന്നു അന്ന് പഠന റിപ്പോര്ട്ട് തയ്യാറാക്കിയത്.