സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ച് ആക്കണമെന്ന ആവശ്യം; സര്‍വീസ് സംഘടനകളുടെ യോഗം ഈ മാസം 17ന്


ശാരിക

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ച് ആക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍വീസ് സംഘടനകളുടെ യോഗം ഈ മാസം 17ന് നടത്തും. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് യോഗം വിളിച്ചത്. അടുത്ത ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം. ഞായറാഴ്ച്ചക്ക് പുറമേ ശനിയാഴ്ച കൂടി അവധി നല്‍കാനാണ് നീക്കം. ശനിയാഴ്ച അവധി നല്‍കുന്നതിനെ വിവിധ സംഘടനകള്‍ സ്വാഗതം ചെയ്തു. എന്നാല്‍ നിലവിലുള്ള പൊതു അവധികളും കാഷ്വല്‍ ലീവുകളും ചുരുക്കുന്നതിനെ ചില സംഘടനകള്‍ എതിര്‍ത്തിട്ടുണ്ട്. സംഘടനകളുടെ അഭിപ്രായങ്ങള്‍ ഈ മാസം 12നകം അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഭരണം കാര്യക്ഷമാക്കുന്നതിനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായാണ് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിവസം, രണ്ട് അവധി ദിനം എന്ന നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കാനാലോചിക്കുന്നത്. കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണ കമ്മീഷനും വി എസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയർമാനായിരിക്കെ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം നിർദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി വിളിച്ചിരിക്കുന്ന ഓൺലൈൻ യോഗത്തിൽ സർവീസ് സംഘടനകൾ ഉൾപ്പെടെ പങ്കെടുക്കും.

അഞ്ച് പ്രവർത്തി ദിവസങ്ങൾ എന്നതിനോട് ഇടതുസംഘടനകൾക്കും വലതു സംഘടനകൾക്കും യോജിപ്പാണ്. ജീവനക്കാരുടെ ലീവ് ഉൾപ്പെടെ അവകാശങ്ങൾ ഹനിക്കരുതെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ പ്രതികരിച്ചു. അതേസമയം, പ്രവർത്തി ദിവസങ്ങൾ അഞ്ചാക്കി കുറച്ചാൽ ജനങ്ങൾക്ക് സേവനം കിട്ടേണ്ട ദിവസങ്ങൾ കുറയുമെന്ന വിമർശനവും ഉയരുന്നുണ്ട്.

ആഴ്ചയിൽ അവധി ദിനം രണ്ടാക്കുന്നതോടെ ലീവുകൾ വെട്ടിക്കുറയ്ക്കപ്പെടുന്ന നിർദേശത്തോട് സർവീസ് സംഘടനകൾ യോജിച്ചേക്കില്ല.

article-image

sddsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed