ഇന്ത്യൻ ക്ലബ്ബ് 'ആവണി 2026' ഓണാഘോഷങ്ങൾ സമാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ ക്ലബ്ബിന്റെ വാർഷിക ഓണാഘോഷ പരിപാടിയായ "ആവണി 2026"- സമാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 9 വെള്ളിയാഴ്ച ക്ലബ്ബ് അങ്കണത്തിൽ സംഘടിപ്പിച്ച ഓണസദ്യയിൽ മൂവായിരത്തോളം ആളുകൾ പങ്കെടുത്തു. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 9 വരെ നീണ്ടുനിന്ന ആഴ്ചകൾ നീണ്ട ആഘോഷപരിപാടികൾക്കാണ് സദ്യയോടെ തിരശ്ശീല വീണത്.
പ്രശസ്ത സദ്യ വിദഗ്ദ്ധൻ ജയൻ സുകുമാര പിള്ളയുടെ നേതൃത്വത്തിൽ ക്ലബ്ബ് വളപ്പിൽ തന്നെ തയാറാക്കിയ 29 വിഭവങ്ങൾ അടങ്ങിയ പ്രൗഢമായ ഓണസദ്യ വാഴയിലയിൽ പരമ്പരാഗത രീതിയിലാണ് വിതരണം ചെയ്തത്. ക്ലബ്ബ് അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്കുമായി ഒരുക്കിയ സദ്യയിൽ അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ പമ്പാവാസൻ നായർ മുഖ്യാതിഥിയായി പങ്കെടുത്തു. സാംസ്കാരികവും കലാപരവുമായ വൈവിധ്യമാർന്ന മത്സരങ്ങളാലും വിനോദ പരിപാടികളാലും ശ്രദ്ധേയമായിരുന്നു 'ആവണി 2026'.
സിനിമാറ്റിക് ഡാൻസ്, പായസസദ്യ മത്സരം, വടംവലി, ഓണപ്പുടവ, ഓണപ്പാട്ട് തുടങ്ങി വാശിയേറിയ മത്സരങ്ങൾ ആഘോഷങ്ങൾക്ക് ആവേശം പകർന്നു. നൂറിലധികം വനിതകൾ അണിനിരന്ന മനോഹരമായ മേഗ തിരുവാതിരയും സാംസ്കാരിക സന്ധ്യയ്ക്ക് മാറ്റുകൂട്ടി. റിതു മ്യൂസിക് ബാൻഡിന്റെ ഗാനമേളയും പാട്ടുഫാമിലി പ്രശസ്ത കലാകാരന്മാരും ഷഹീർ മൊയ്തു പൂളക്കത്തും നയിച്ച മെഗാ മ്യൂസിക്കൽ ഷോയും ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളായിരുന്നു.
sdfds

