ബഹ്റൈൻ നവകേരള രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ നവകേരള മനാമ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ നടന്ന ക്യാമ്പിൽ 75-ലേറെ പേർ പങ്കാളികളായി രക്തദാനം നിർവ്വഹിച്ചു.
ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം മിഥുൻ മോഹൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നമ്മൾ നൽകുന്ന ഓരോ തുള്ളി രക്തവും ഗുരുതരമായ അപകടങ്ങളിൽ പെടുന്നവർക്കും രോഗികൾക്കും പുതിയൊരു ജീവിത പ്രതീക്ഷ നൽകുന്നതാണെന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
നവകേരള മനാമ മേഖലാ പ്രസിഡന്റ് അനു യൂസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖലാ സെക്രട്ടറി മനോജ് കൃഷ്ണൻ സ്വാഗതം ആശംസിച്ചു. കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു, നവകേരള കേന്ദ്ര രക്ഷാധികാരി ഷാജി മൂതല, കേന്ദ്ര സെക്രട്ടറി രാജകൃഷ്ണൻ, കോർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി സുനിൽ ദാസ്, മനാമ മേഖലാ രക്ഷാധികാരി അഷ്റഫ് കുരുത്തോലയിൽ, കേന്ദ്ര ട്രഷറർ ഷാജഹാൻ കരുവന്നൂർ, ജോയിന്റ് കൺവീനർ പ്രശാന്ത് മാണിയത്ത്, ശ്രീജിത്ത് ആവള എന്നിവർ ആശംസകൾ നേർന്നു.
aa

