സബ്സിഡി മാവ് നിയമവിരുദ്ധമായി ഉപയോഗിച്ച കേസ്: ബേക്കറി ജീവനക്കാരന്റെ തടവുശിക്ഷ കമ്മ്യൂണിറ്റി സർവീസാക്കി മാറ്റി ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: സർക്കാറിന്റെ സബ്സിഡിയുള്ള ഗോതമ്പുമാവ് നിയമവിരുദ്ധമായി ഉപയോഗിച്ച കേസിൽ ബേക്കറി ജീവനക്കാരന്റെ തടവുശിക്ഷ അപ്പീൽ കോടതി ഇളവുചെയ്തു. പ്രതിക്ക് മുൻപ് വിചാരണ കോടതി വിധിച്ച മൂന്ന് മാസത്തെ തടവുശിക്ഷയ്ക്ക് പകരം സാമൂഹിക സേവനത്തിന് (കമ്മ്യൂണിറ്റി സർവീസ്) വിധിച്ചുകൊണ്ട് അഞ്ചാം ഹൈ ക്രിമിനൽ അപ്പീൽ കോടതി ഉത്തരവായി.
നഗരസഭയിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റിൽ നിന്നുള്ള മുൻകൂർ അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ സബ്സിഡി നിരക്കിലുള്ള മാവ് ഉപയോഗിച്ച് അപ്പം ഉണ്ടാക്കി വിതരണം ചെയ്തു എന്നാണ് കേസ്.
നേരത്തെ വിചാരണ കോടതി പ്രതിക്ക് 250 ദിനാർ പിഴ ചുമത്തുകയും പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ശിക്ഷാ നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം ഇളവ് അനുവദിച്ച അപ്പീൽ കോടതി തടവുശിക്ഷ കമ്മ്യൂണിറ്റി സർവീസാക്കി മാറ്റിയെങ്കിലും, വിചാരണ കോടതി വിധിച്ച പിഴയും ഉൽപ്പന്നങ്ങൾ കണ്ടുകെട്ടാനുള്ള ഉത്തരവും നിലനിർത്തിയിട്ടുണ്ട്.
ff

