താംകീനിലും സോഷ്യൽ ഇൻഷുറൻസിലും വ്യാജരേഖ ചമച്ച് തട്ടിപ്പ്: പ്രതിയുടെ ശിക്ഷ അപ്പീൽ ബഹ്റൈൻ കോടതി ശരിവെച്ചു


പ്രദീപ് പുറവങ്കര

മനാമ: താംകീൻ (Tamkeen), സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയെ വ്യാജരേഖകൾ ചമച്ച് വഞ്ചിച്ച് 50,000 ബഹ്‌റൈനി ദിനാറിലധികം തട്ടിയ കേസിൽ പ്രതിയുടെ ശിക്ഷ അഞ്ചാം ഹൈ ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു. പ്രതിക്ക് വിധിച്ച ഒരു വർഷത്തെ തടവും 1,000 ദിനാർ പിഴയുമാണ് കോടതി ശരിവെച്ചത്.

വ്യാജ ഇലക്ട്രോണിക് രേഖകളും തെറ്റായ വിവരങ്ങളും സമർപ്പിച്ച് വേതന ആനുകൂല്യങ്ങളും സോഷ്യൽ ഇൻഷുറൻസ് തുകയും തട്ടിയെടുത്തെന്ന പരാതികളിലാണ് അധികൃതർ അന്വേഷണം നടത്തിയത്.

കേസിൽ ഉൾപ്പെട്ട അഞ്ച് പ്രതികൾക്ക് 10 വർഷം മുതൽ ഒരു വർഷം വരെയുള്ള വിവിധ തടവുശിക്ഷകൾ വിചാരണ കോടതി നേരത്തെ വിധിച്ചിരുന്നു. കൃത്യമായ തെളിവുകളുടെ അഭാവത്തിൽ കേസിലെ മറ്റൊരു പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed