റോംഗ് സൈഡിൽ സ്കൂൾ ബസ് ഓടിച്ചു; ബഹ്റൈനിൽ വിചാരണ നേരിട്ട് ഡ്രൈവർ


പ്രദീപ് പുറവങ്കര

മനാമ: പൊതുനിരത്തിൽ ട്രാഫിക് ദിശയ്ക്ക് എതിരായി (റോംഗ് സൈഡിൽ) അപകടകരമായ രീതിയിൽ സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു. മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ബസ് പോകുന്നത് കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നാണ് ട്രാഫിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചത്.

വീഡിയോയുടെ അടിസ്ഥാനത്തിൽ ഡ്രൈവറെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ദൃശ്യങ്ങൾ കാണിച്ചതോടെ പ്രതി കുറ്റം സമ്മതിച്ചു. കോടതി വിചാരണ പൂർത്തിയാകുന്നതുവരെ ഇയാളെ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed