ജീവനക്കാരിക്ക് പരിക്കേൽപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവം: സർവകലാശാല വിദ്യാർത്ഥിനിക്ക് 1,100 ദീനാർ പിഴ വിധിച്ച് കോടതി


പ്രദീപ് പുറവങ്കര

മനാമ: സർവകലാശാലാ ജീവനക്കാരിയുടെ കൈയ്ക്ക് പരിക്കേൽപ്പിക്കുകയും ജീവനക്കാരെ അധിക്ഷേപിക്കുകയും ചെയ്ത കേസിൽ വിദ്യാർത്ഥിനിക്ക് ചുമത്തിയ 1,100 ബഹ്‌റൈനി ദീനാർ പിഴ പരമോന്നത അപ്പീൽ കോടതി (കോർട്ട് ഓഫ് കാസേഷൻ) ശരിവെച്ചു. കൃത്യനിർവഹണത്തിനിടെ ജീവനക്കാരെ അതിക്രമിച്ചതിനാണ് ശിക്ഷാ നടപടി. വിദ്യാർത്ഥിനിയുടെ ആക്രമണത്തിൽ ജീവനക്കാരിക്ക് 3 ശതമാനം ശാശ്വത വൈകല്യം സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

2025 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സർവകലാശാലയിലെ അധ്യാപകർക്കും ജീവനക്കാർക്കും മാത്രമായി മാറ്റിവെച്ചിട്ടുള്ള വിശ്രമമുറിയിൽ പ്രവേശിച്ച വിദ്യാർത്ഥിനി അവിടെയുണ്ടായിരുന്ന ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് ഓഫീസിൽ നിന്ന് പുറത്തേക്ക് കടക്കുന്നതിനിടെ വിദ്യാർത്ഥിനി ശക്തിയായി വാതിൽ തള്ളിത്തുറന്നപ്പോൾ ജീവനക്കാരിയുടെ കൈത്തണ്ടയ്ക്ക് ഒടിവ പറ്റി. ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരിക്ക് 3% ശാശ്വത വൈകല്യം സംഭവിച്ചതായി കോടതി സ്ഥിരീകരിച്ചത്.

സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് മൂന്ന് ജീവനക്കാരെ വാക്കാൽ അധിക്ഷേപിച്ച കേറ്റത്തിലും വിദ്യാർത്ഥിനിക്കെതിരെയുള്ള ശിക്ഷാവിധി കോടതി ശരിവെച്ചിട്ടുണ്ട്. അതേസമയം, പരിക്കേറ്റ ജീവനക്കാരി നൽകിയ സിവിൽ നഷ്ടപരിഹാര ഹർജി തുടർന്നുള്ള നടപടികൾക്കായി ബന്ധപ്പെട്ട സിവിൽ കോടതിയുടെ പരിഗണനയ്ക്ക് വിട്ടു.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed