സബ്‌സിഡി മാവ് ദുരുപയോഗം: ഏഷ്യൻ വംശജന്റെ അപ്പീലിൽ വിധി ജൂലൈ 27-ന്
ഷീബ വിജയൻ
മനാമ: സർക്കാരിന്റെ സബ്‌സിഡിയുള്ള ഗോതമ്പുമാവ് അനധികൃതമായി ഉപയോഗിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഏഷ്യൻ വംശജൻ നൽകിയ അപ്പീലിൽ ബഹ്റൈൻ അഞ്ചാം ഹൈ ക്രിമിനൽ അപ്പീൽ കോടതി ജൂലൈ 27-ന് വിധി പറയും. കേസിലെ പ്രതിക്ക് മൂന്ന് മാസം തടവും 250 ബഹ്‌റൈനി ദിനാർ പിഴയും പിടിച്ചെടുത്ത മാവ് കണ്ടുകെട്ടാനുമായിരുന്നു കീഴ്‌ക്കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നത്.
താൽക്കാലികമായി അടച്ചിട്ട മറ്റൊരു ബേക്കറിക്ക് അനുവദിച്ച സബ്‌സിഡി മാവാണ് പ്രതി സ്വന്ത ആവശ്യത്തിനായി ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റിന്റെ അനുമതിയില്ലാതെയാണ് ഇത് ഉപയോഗിച്ച് അപ്പം നിർമ്മിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ശിക്ഷാനിയമത്തിലെ ആർട്ടിക്കിൽ 74 പ്രകാരം പ്രതിക്ക് തടവുശിക്ഷയിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും മൂന്ന് മാസത്തെ തടവ്, പിഴ, വസ്തുക്കൾ കണ്ടുകെട്ടൽ എന്നീ ഉത്തരവുകൾ കോടതി നിലനിർത്തുകയായിരുന്നു.
asasdadsads

