വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ: ഇടപെടാനാകില്ലെന്ന് ഹൈക്കോടതി; ഹർജി തള്ളി


ഷീബ വിജയൻ

കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്‌കാരം നൽകിയതിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. ഒരാൾക്കെതിരെ കേസ് നിലവിലുണ്ടെന്നോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്നോ ഉള്ള കാരണത്താൽ മാത്രം അയാൾക്ക് പത്മപുരസ്‌കാരങ്ങൾ നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തത വരുത്തി.

കേസുകൾ നിലവിലുണ്ടെന്നതുകൊണ്ട് ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. വെള്ളാപ്പള്ളിക്ക് എതിരായ കേസുകളിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും, ചിലതിൽ സുപ്രീംകോടതി സ്റ്റേ നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാവിയിൽ ഒരാൾ കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയാണെങ്കിൽ, ബഹുമതി റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസർക്കാരും കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ കേന്ദ്രസർക്കാരിന് പത്മപുരസ്‌കാരങ്ങൾ തിരിച്ചെടുക്കാൻ നടപടിയെടുക്കാൻ സാധിക്കൂ എന്നും കോടതി ഓർമ്മിപ്പിച്ചു.

article-image

erererwew

You might also like

  • Lulu Exchange
  • Straight Forward

Most Viewed