യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട്-വിസ സേവനങ്ങൾക്കുള്ള BLS അപ്പോയിന്റ്മെന്റുകൾ ഈമാസം 25 മുതൽ നിർത്തിവെക്കും
ശാരിക l യുഎഇ
അബൂദബി: യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്ന BLS കേന്ദ്രങ്ങൾ ഈമാസം 25 മുതൽ അപേക്ഷകർക്ക് അപ്പോയിന്റ്മെന്റ് നൽകുന്നത് നിർത്തിവെക്കും. സേവനങ്ങളുടെ പുറം ജോലി കരാർ മറ്റൊരു കമ്പനി ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ജൂൺ 26 മുതൽ 30 വരെ അഞ്ച് ദിവസം പുതിയ പാസ്പോർട്ട്, പാസ്പോർട്ട് പുതുക്കൽ, വിസ, അറ്റസ്റ്റേഷൻ എന്നീ സേവനങ്ങൾക്ക് അപേക്ഷിക്കാൻ കഴിയില്ല. അടിയന്തരഘട്ടങ്ങളിൽ മാത്രം അബൂദബിയിലെ ഇന്ത്യൻ എംബസി, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവ വഴി നേരിട്ട് അപേക്ഷിക്കാൻ സൗകര്യമൊരുക്കുമെന്ന് എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജൂലൈ ഒന്ന് മുതൽ സേവനങ്ങളുടെ കരാർ ഏറ്റെടുത്ത അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് അപേക്ഷകർക്ക് അപ്പോയിൻമെന്റ് നൽകുന്ന പോർട്ടൽ സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു.
േ്േ്ി

