വിനോദയാത്ര പോകാൻ പണവും സ്വർണ്ണവും കവർന്ന കേസ്; കാഞ്ഞിരപ്പള്ളിയിൽ മൂന്ന് പേർ അറസ്റ്റിൽ


ഷീബ വിജയൻ

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ വേണ്ടി വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 75,000 രൂപയും മൂന്ന് പവൻ സ്വർണ്ണവുമാണ് ഇവർ വീട്ടിൽ നിന്നും മോഷ്ടിച്ചത്. 19 വയസുള്ള കൊടുവന്താനം സ്വദേശി അജിത് അനിൽ, ഒപ്പം പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മേയ്‌ 24 ന് ആനക്കല്ല് സ്വദേശിയുടെ വീട്ടിലാണ് ഇവർ അതിക്രമിച്ചു കയറി മോഷണം നടത്തിയത്. പിടിയിലായവരിൽ നിന്ന് മോഷ്ടിച്ച വസ്‌തുക്കൾ വീണ്ടെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

article-image

asaqwAQWWQA

You might also like

  • Lulu Exchange
  • Straight Forward

Most Viewed