'ദൈവിക നിയോഗം': ജനകീയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ


ശാരിക l കേരളം

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ച വി.ഡി. സതീശൻ തനിക്ക് ലഭിച്ച പദവിയെ ഒരു ദൈവിക നിയോഗമായാണ് കാണുന്നതെന്ന് പ്രതികരിച്ചു. പാർട്ടി ഏൽപ്പിച്ച വലിയ ഉത്തരവാദിത്വം നിറവേറ്റുമെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയായി ചുമതലപ്പെടുത്തിയ ശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കാൻ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്ന് സതീശൻ പറഞ്ഞു. യുഡിഎഫിന്റെ മഹത്തായ വിജയത്തിന് പിന്നിൽ ടീം വർക്കാണെന്നും കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എന്നിവരുടെ ഏകോപനമാണ് ഈ നേട്ടത്തിന് സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന നേതാക്കളുടെ ഈ സഹകരണത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രതിപക്ഷത്തിന്റെ പിന്തുണയും സഹകരണവും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കാലതാമസം നേരിട്ടു എന്ന ആക്ഷേപങ്ങളെ അദ്ദേഹം തള്ളി. നടപടിക്രമങ്ങൾ പാലിക്കാനുള്ള സ്വാഭാവികമായ സമയം മാത്രമാണ് ഉണ്ടായതെന്നും തീരുമാനങ്ങൾ വൈകിയിട്ടില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വി.ഡി. സതീശൻ വ്യക്തമാക്കി.

article-image

ംനംന

You might also like

  • Lulu Exchange
  • Straight Forward

Most Viewed