വി.ഡി. സതീശന്റെ മുഖ്യമന്ത്രി പ്രഖ്യാപനം 'കഷ്ടമായിപ്പോയി'; കീഴ്വഴക്കങ്ങൾ ലംഘിച്ചെന്ന് ജി. സുകുമാരൻ നായർ


ശാരിക l കേരളം

കോട്ടയം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തി. സതീശനെ മുഖ്യമന്ത്രിയാക്കിയത് കഷ്ടമായിപ്പോയെന്നും ഇത്തരമൊരു തീരുമാനത്തിനായി എന്തിനാണ് ഇത്രയും ദിവസം താമസിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കൃത്യമായ കീഴ്വഴക്കങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ഈ തീരുമാനത്തിൽ മുസ്ലിം ലീഗ് ഇടപെട്ടത് ശരിയായില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ദില്ലിയിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് വി.ഡി. സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഹൈക്കമാൻഡ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

article-image

sdgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed